രണ്ടു കുട്ടികളേയും കൊന്നത് മാതാവ് തന്നെന്ന് എഫ് ഐ ആർ

At Malayalam
1 Min Read

തൃശൂർ ജില്ലയിലെ പുതുക്കാട് രണ്ടു കുട്ടികളേയും കൊന്നത് മാതാവായ അനീഷ എന്ന യുവതിയാണെന്ന് പൊലിസിൻ്റെ എഫ് ഐ ആർ. 2021 നവംബറിൽ ആദ്യ കുട്ടിയേയും 2024 ഓഗസ്റ്റിൽ രണ്ടാമത്തെ കുഞ്ഞിനേയും യുവതി കൊലപ്പെടുത്തി കുഴിച്ചിട്ടതായാണ് പൊലിസ് റിപ്പോർട്ട്. ഭവി എന്ന യുവാവുമായുള്ള വിവാഹേതര ബന്ധത്തിൽ അനീഷയ്ക്കുണ്ടായതാണ് രണ്ടു കുട്ടികളും.

ഇന്നലെ രാത്രിയാണ് ഭവി പൊലിസ് സ്റ്റേഷനിൽ എത്തിയത്. തനിയ്ക്ക് അനീഷയുമായുള്ള ബന്ധത്തിൽ ഉണ്ടായ രണ്ട് നവജാതശിശുക്കളേയും വകവരുത്തിയതായും അതിൻ്റെ അവശിഷ്ടങ്ങൾ തൻ്റെ കയ്യിൽ ഉണ്ടന്നുമായിരുന്നു ഇയാൾ പൊലിസിനോട് പറഞ്ഞത്. യുവാവിനെ കൂടുതൽ ചോദ്യം ചെയ്യുകയും തുടർന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ യുവതിയേയും ഇയാളെയും അറസ്റ്റു ചെയ്യുകയുമായിരുന്നു.

രണ്ടാമത്തെ കുട്ടിയെ കൊലപ്പെടുത്തിയതായി അനീഷ ആദ്യം തന്നെ സമ്മതിക്കുകയും പൊലിസ് അത് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ ആദ്യ കുട്ടി, പ്രസവത്തിൽ പൊക്കിൾ കൊടി കഴുത്തിൽ കുടുങ്ങി മരിച്ചതാണെന്നാണ് അനീഷ ആദ്യം പറഞ്ഞത്. എന്നാൽ രണ്ടാമത്തെ കുട്ടിയെ അനീഷ തന്നെ കൊന്നു കുഴിച്ചു മൂടിയതായി പിന്നീട് ബോധ്യമായി. കൊലപാതകങ്ങളിൽ മറ്റാരെങ്കിലും കൂടി പങ്കാളികളായിട്ടുണ്ടോ എന്നതും പൊലിസ് അന്വേഷിക്കുന്നുണ്ട്.

Share This Article
Leave a comment