കായികാധ്യാപക നിയമനം
വയനാട് ജില്ലാ പഞ്ചായത്തിന്റെ ‘വണ്‍ സ്‌കൂള്‍ വണ്‍ ഗെയിം’ എന്ന പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ താല്‍ക്കാലിക കായികാധ്യാപകരെ നിയമിക്കുന്നു. ജൂലൈ മൂന്നിന് രാവിലെ 11 മണിയ്ക്ക് കല്‍പ്പറ്റ സിവില്‍ സ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ബി പി എഡ് / എം പി എഡ് / തത്തുല്യ യോഗ്യതയുള്ളവര്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം എത്തിച്ചേരണം. ഫോണ്‍ : 04936 – 202593.
അപ്രന്റീസ് ക്ലാര്‍ക്ക് : ഇന്റര്‍വ്യൂ
കോഴിക്കോട് ജില്ലയിലെ പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഐ ടി ഐകളില്‍ അപ്രന്റിസ് ക്ലാര്‍ക്ക് നിയമനത്തിന് പട്ടികജാതി വിഭാഗക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പ്രായപരിധി : 21 – 35. ഒരു വര്‍ഷമാണ് നിയമന കാലാവധി.
കൂടിക്കാഴ്ച ജൂലൈ എട്ടിന് രാവിലെ 10.30ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും.
യോഗ്യത : ബിരുദം, ഡി സി എ / സി ഒ പി എ, മലയാളം കമ്പ്യൂട്ടിങ്. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും കൂടി ഹാജരാക്കണം. ഫോണ് : 0495 – 2370379, 2370657.