നിലമ്പൂരിലെ പെട്ടികൾ ആർക്കൊപ്പം?

At Malayalam
2 Min Read
nilambur -2025

നിലമ്പൂരിലെ പെട്ടികൾ തുറക്കുമ്പോൾ സ്വരാജിൻ്റെ വിജയം ഉറപ്പെന്ന് സി പി എം വിലയിരുത്തൽ. വ്യാഴാഴ്ച നടന്ന നിലമ്പൂർ ഉപതെര‌ഞ്ഞെടുപ്പിൽ അന്തിമ പോളിംഗ് ശതമാനം 75.27 ആയിരുന്നതായി തെരഞ്ഞെടുപ്പു കമ്മീഷൻ കണക്കാക്കിയിട്ടുണ്ട്. 2021 ഇത് 76.71 ആയിരുന്നു.

ജൂൺ 23 ന് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ നിലമ്പൂരിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച എം സ്വരാജ് വിജയിക്കുമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തുന്നത്. സർക്കാരിന്‍റെ വികസന നേട്ടങ്ങൾ ജനങ്ങൾക്കിടയിൽ ചർച്ചയായതായും ജമാ അത്തെ ഇസ്ലാമി യു ഡി എഫിനു പിന്തുണ പ്രഖ്യാപിച്ചത് ഇടതിനു നേട്ടമായതായും സെക്രട്ടേറിയറ്റ് വിലയിരുത്തുന്നു. മതനിരപേക്ഷ ചിന്തയുള്ള സംഘടനകൾ ഇടതു മുന്നണിക്കൊപ്പം നിന്നെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. നിലമ്പൂർ മണ്ഡലത്തിൽ സ്വരാജ് വൻഭൂരിപക്ഷത്തോടെ വലിയ വിജയം നേടുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.

മതനിരപേക്ഷ ഉള്ളടക്കത്തെ ഉയർത്തിക്കാട്ടാനും വർഗീയ കൂട്ടുകെട്ടുകളെ തുറന്നുകാട്ടാനും എൽ ഡി എഫിനു കഴിഞ്ഞതായി സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തുന്നു. കോൺഗ്രസിനകത്തെ തർക്കങ്ങൾ കൂടുതൽ ശക്തിയായി പുറത്തുവരുന്നതിന് തിരഞ്ഞെടുപ്പ് ഫലം ഇടയാക്കും. നിലമ്പൂരിന് ശേഷം യുഡിഎഫിന് അകത്ത് വലിയ പൊട്ടിത്തെറികൾ ഉണ്ടാകുമെന്നും ഗോവിന്ദൻ പറഞ്ഞു. യു ഡി എഫിന്‍റെ തെ​റ്റായ പ്രചാരണങ്ങളെയും കള്ളക്കഥകളെയും തുറന്നുകാട്ടാൻ കഴിഞ്ഞതായും . വിവാദങ്ങൾ സൃഷ്ടിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള അവരുടെ ശ്രമം ജനങ്ങൾ തള്ളിക്കളഞ്ഞതായും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. മതനിരപേക്ഷതയെ ഉയർത്തിക്കാട്ടാനും വർഗീയ കൂട്ടുകെട്ടുകളെ തുറന്നുകാട്ടാനും എൽ ഡി എഫിനു കഴിഞ്ഞു. ഇടത് സ്ഥാനാർത്ഥിക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്.

അതേസമയം യു ഡി എഫും എൻ ഡി എയും സ്വതന്ത്രസ്ഥാനാർത്ഥി പി വി അൻവറും തികഞ്ഞ വിജയപ്രതീക്ഷയിലാണ്. പോളിംഗ് ശതമാനം തങ്ങൾക്ക് അനുകൂലമാകുമെന്നാണ് എല്ലാ മുന്നണികളുടെ വിലയിരുത്തൽ. അയ്യായിരത്തിനും പതിനായിരത്തിനും ഇടയിൽ തങ്ങൾ ഭൂരിപക്ഷം നേടുമെന്നാണ് യു ഡി എഫ് ക്യാമ്പ് കണക്കുകൂട്ടുമ്പോൾ മുപ്പതിനായിരം വോട്ടുകൾക്ക് താൻ ജയിക്കുമെന്നാണ് അൻവറിന്‍റെ അവകാശവാദം

- Advertisement -

Share This Article
Leave a comment