ക്ലസ്റ്റർ ബോംബുമായി ഇറാൻ , ഇറാൻ്റെ ആണവശേഷി തീർത്തോളാമെന്ന് ഇസ്രായേൽ, ഒഴിപ്പിക്കൽ തുടർന്ന് ഇന്ത്യ

At Malayalam
1 Min Read

ഇസ്രായേലും ഇറാനും തമ്മിൽ അതിരൂക്ഷമായ യുദ്ധം തുടരവേ ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ചതായി റിപ്പോർട്ട്. നിരവധി ക്ലസ്റ്റർ ബോംബുകൾ നഗരങ്ങളിൽ പതിച്ചതായി ഇസ്രായേലി സൈന്യം പറയുന്നു. ഇന്നലെ ഇസ്രായേലിനു നേരേ ഇറാൻ നടത്തിയ ആക്രമണത്തിൽ 300 ഓളം പേർക്കു പരിക്കു പറ്റിയതായും ഇസ്രായേൽ പറഞ്ഞു. ഇതിൽ ഒരാശുപത്രിയിലെ അന്തേവാസികൾക്കു നേരേ നടന്ന ആക്രമണവുമുണ്ട്. 71 പേർക്കാണ് ഇവിടെ പരിക്കു പറ്റിയത്.

ഇറാനെതിരെയുള്ള യുദ്ധത്തിൽ തങ്ങൾക്കാരുടേയും പിന്തുണ ആവശ്യമില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നേതന്യാഹു പറഞ്ഞു. ഇറാൻ്റെ ആണവശേഷി തങ്ങൾ തകർക്കുമെന്നും യുദ്ധത്തിൽ പങ്കാളിയാകണോ എന്ന തീരുമാനം എടുക്കേണ്ടത് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആണെന്നും നേതന്യാഹു പറഞ്ഞു.

ഇതിനിടയിൽ ഇന്ത്യക്കാരെ യുദ്ധഭൂമിയിൽ നിന്ന് ഒഴിപ്പിക്കുന്ന പ്രവൃത്തികൾ തുടരുകയാണ്. തുർക്ക്മെനിസ്ഥാനിൽ നിന്നാണ് ഓപ്പറേഷൻ സിന്ധുവിലൂടെ അടുത്ത ഘട്ട ഒഴിപ്പിക്കൽ തീരുമാനിച്ചിരിക്കുന്നത്. 350 ൽ അധികം അപേക്ഷകൾ ഇതിനോടകം കിട്ടിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. താൽപ്പര്യമുള്ളവർക്ക് ഒഴിഞ്ഞു പോകാം എന്ന തരത്തിലാണ് ഇപ്പോൾ അറിയിപ്പു നൽകിയിരിക്കുന്നതെങ്കിലും യുദ്ധം കൂടുതൽ അപകടകരമായി മാറുന്ന സാഹചര്യം ഉണ്ടായാൽ നിർബന്ധപൂർവം ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്നും പറയുന്നു.

Share This Article
Leave a comment