ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലെ സഹായി സെൻ്ററിൽ ഫെസിലിറ്റേറ്റർ തസ്‌തികയിലേക്ക് താൽകാലിക നിയമനം നടത്തും
ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ള പട്ടിക വർഗ്ഗ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ പ്ലസ് ടു, ഡി സി എ (ഗവ.അംഗീകൃത സ്ഥാപനത്തിൽ നിന്നും നേടിയത്) യോഗ്യത ഉള്ളവരെയും പരിഗണിക്കും. അപേക്ഷകർ ആലപ്പുഴ ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്, മൈക്രോസോഫ്റ്റ് വേർഡ്, എക്സൽ എന്നിവയിൽ പ്രാവീണ്യം തുടങ്ങിയവയാണ് അഭിലഷണീയ യോഗ്യതകൾ. തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 15000 രൂപയാണ് ഹോണറേറിയം. നിയമന കാലാവധി 2026 മാർച്ച് 31 വരെ ആയിരിക്കും. താൽപര്യമുള്ളവർ ജൂൺ 24 ഉച്ചയ്ക്ക് 2:30 ന് ബന്ധപ്പെട്ട രേഖകൾ സഹിതം ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ ഹാജരാകണം.
ഫോൺ:9496070348.