ടീച്ചർ തസ്തികയിൽ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

At Malayalam
1 Min Read
Interview Key Showing Interviewing Interviews Or Interviewer

നെടുമങ്ങാട് ഐ ടി ഡി പി ഓഫീസിന്റെ കീഴിൽ ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ : അംബേദ്കര്‍ വിദ്യാനികേതന്‍ സ്‌കൂള്‍, മലയന്‍കീഴ് കുറ്റിച്ചൽ ഗവ : കെ എം എം ആര്‍ എസ് എന്നിവിടങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ടൂറിസം ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍ തസ്തികയിൽ വാക്ക് – ഇന്‍ – ഇന്റ്ര്‍വ്യൂ നടത്തുന്നു.

ട്രാവല്‍ ആന്‍ ടൂറിസം മാനേജ്‌മെന്റ് / ടൂറിസം ആന്‍ഡ് ഹോസ്പ്പിറ്റാലിറ്റി എന്നിവയിൽ ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുൻഗണന ലഭിക്കും..

താത്പര്യമുള്ളവരും 39 വയസിന് താഴെ പ്രായമുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ജൂണ്‍ 20ന് ഉച്ചയ്ക്ക് 2.30ന് നെടുമങ്ങാട് ഐ ടി ഡി പി ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്.

Share This Article
Leave a comment