റേഡിയോ തെറാപ്പി ടെക്നോളജിസ്റ്റ്

At Malayalam
0 Min Read

എറണാകുളം ജനറൽ ആശുപത്രിയിൽ റേഡിയോ തെറാപ്പി ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായി ഈ മാസം 28 ന് രാവിലെ 11 മണിക്ക് വാക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു. ഡി പി ആർ ടി / ബി എം ആർ ടി യോഗ്യതയും രജിസ്ട്രേഷനുമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ കൃത്യസമയത്ത് എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് : 0484 – 2386000.

Share This Article
Leave a comment