പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ജ്യോഗ്രഫി അധ്യാപക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി 21 ന് രാവിലെ 10.30 ന് റവന്യൂ ഡിവിഷന്‍ ഓഫീസില്‍ വച്ച് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനായി ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പൈനാവ് കുയിലിമലയില്‍ സ്ഥിതി ചെയ്യുന്ന സിവില്‍ സ്റ്റേഷനിലെ റവന്യൂ ഡിവിഷന്‍ ഓഫീസില്‍ എത്തണം.
ജ്യോഗ്രഫി തസ്തികകളിലേക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നിഷ്‌കര്‍ച്ചിരിക്കുന്ന യോഗ്യതകള്‍ ഉളളവര്‍ക്ക് അപേക്ഷിക്കാം. എസ്. എസി, എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. സ്ഥാപനത്തില്‍ അഞ്ച് വര്‍ഷം തുടര്‍ച്ചയായി കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്തിട്ടുള്ളവര്‍ പങ്കെടുക്കേണ്ടതില്ല. നിയമനം ലഭിക്കുന്നവര്‍ സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യണം. ഇന്റര്‍വ്യൂവില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862-296297.