തിരുവനന്തപുരം എൻജിനിയറിങ് കോളേജ് (സി ഇ ടി) 2025 – 26 അധ്യയന വർഷത്തിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വകുപ്പുകളിൽ അഡ്ഹോക് അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിനായി AICTE മാനദണ്ഡപ്രകാരം യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യതാ പരീക്ഷയ്ക്കും അഭിമുഖത്തിനുമായി അസ്സൽ രേഖകളുമായി ജൂൺ 23ന് രാവിലെ 9.30ന് കോളജിലെ അതത് വകുപ്പ് തലവന്മാർക്ക് മുമ്പിൽ നേരിട്ട് എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് : www.cet.ac.in.