അടുത്ത 5 ദിവസം മഴ കനക്കും

At Malayalam
1 Min Read

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ്. ഇന്ന് (തിങ്കൾ) ഒറ്റപ്പെട്ട അതിതീവ്ര മഴക്കും ജൂൺ 15 മുതൽ 17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്കുമാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ മണിക്കൂറിൽ പരമാവധി 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുള്ളതായി അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് നിലവിൽ 5 ക്യാമ്പുകളിലായി 126 പേരെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മണ്ണിടിച്ചിൽ ഭീതിയെ തുടർന്ന് കാസറഗോഡ് ജില്ലയിൽ ഒമ്പതു കുടുംബങ്ങളിലെ 22 ആൾക്കാരെ, പുതിയ ക്യാമ്പ് തുടങ്ങുകയും അതിലേക്ക് മാറ്റി പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. കാലവർഷം ശക്തിയാർജിക്കുന്ന സാഹചര്യത്തിൽ അധികൃതർ നൽകുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്നും ആവശ്യമായി വന്നാൽ മാറിതാമസിക്കാൻ തയ്യാറാകണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Share This Article
Leave a comment