ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനം തടഞ്ഞ് പരിശോധിച്ച് പോലീസ്

At Malayalam
1 Min Read

ഷാഫി പറമ്പിൽ എം.പിയും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും സഞ്ചരിച്ച വാഹനം കൈ കാണിച്ച് തടഞ്ഞ് നിർത്തി പരിശോധിച്ച് പോലീസ്. കാറും കാറിനകത്തുള്ള പെട്ടിയുമാണ് പരിശോധിച്ചത്. കാർ പരിശോധിച്ചതിന് ശേഷം കാറിന്‍റെ ഡിക്കിയിൽ ഉണ്ടായിരുന്ന പെട്ടി പുറത്തേക്കെടുത്ത് പരിശോധിക്കുകയായിരുന്നു. വെളളിയാഴ്ച രാത്രി 10 മണിയോടെ നിലമ്പൂരിൽ വെച്ചാണ് സംഭവം.

വാഹനം ഓടിച്ചിരുന്നത് ഷാഫി പറമ്പിൽ ആണ്. രാഹുൽ മാങ്കൂട്ടത്തിൽ മുൻപിലുള്ള സീറ്റിൽ തന്നെ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് നടത്തിയ സ്വാഭാവിക പരിശോധന മാത്രമാണെന്നാണ് പോലീസ് പറയുന്നത്.

വസ്ത്രങ്ങളും പുസ്തകങ്ങളും ആണ് പെട്ടിയിൽ ഉണ്ടായിരുന്നത്. പരിശോധനക്കിടെ ഷാഫിയും രാഹുലും പോലീസിനോട് കയർക്കുന്നുണ്ട്. എന്നാൽ എം.പിയേയും എം.എൽ.എയേയും മനസിലായില്ലെന്നാണ് പോലീസിന്‍റെ വാദം.

Share This Article
Leave a comment