പ്ലേസ്മെന്റ് ഡ്രൈവ്

At Malayalam
0 Min Read

കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ ജൂൺ 21 രാവിലെ 9.30 ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും.

സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലെ നിയമനത്തിനായി നടത്തുന്ന പ്ലേസ്മെന്റ് ഡ്രൈവിൽ എസ്.എസ്.എൽ.സി/ പ്ലസ് ടു/ ഡിഗ്രി യും അതിനു മുകളിൽ യോഗ്യതയുമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 20 ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി https://tinyurl.com/3upy7w5u ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM, 0471-2304577.

Share This Article
Leave a comment