വാച്ച്മാൻ/വാച്ച് വുമൺ നിയമനം നടത്തുന്നു

At Malayalam
1 Min Read

പട്ടികവർഗ്ഗ വികസന ഓഫീസിന് കീഴിൽ പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് – പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ വാച്ച്മാൻ / വാച്ച്‌വുമൺ തസ്തികയിൽ നിയമനം നടത്തുന്നു. അപേക്ഷകർ ഏഴാം ക്ലാസ്സ് പാസായിരിക്കണം. 25 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

നിയമനത്തിനായുള്ള വാക്ക് – ഇൻ – ഇന്റർവ്യൂ ജൂൺ 18 ന് രാവിലെ 11 മണിക്ക് പാലക്കാട് സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന പട്ടികവർഗ് വികസന ഓഫീസിൽ നടക്കും. ഹോസ്റ്റലുകളിൽ താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയങ്ങളിൽ 0491 – 2505383 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

Share This Article
Leave a comment