കെ എസ് ആർ ടി സി തലശ്ശേരി യൂണിറ്റിലെ ഡ്രൈവർ ഷാജി കുമാർ കണ്ടോത്ത് മൊബൈൽ ഫോണിൽ ടൈപ്പ് ചെയ്തുകൊണ്ട് അപകടകരമാംവിധം ഡ്രൈവ് ചെയ്യുകയും ബസ്സിലെ യാത്രക്കാർ മൊബൈൽ ഫോണിൽ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ഇക്കാര്യത്തിൽ കെ എസ് ആർ ടി സി യുടെ വിജിലൻസ് വിഭാഗം അടിയന്തരമായി അന്വേഷണം നടത്തുകയും ഗുരുതരവും നിരുത്തരവാദമുമായ പ്രവർത്തിയാണ് ഡ്രൈവറായ ഷാജികുമാറിൻ്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നീതികരിക്കാനാകാത്ത പ്രവൃത്തിയിലൂടെ കെ എസ് ആർ ടി സിയ്ക്ക് അവമതിപ്പ് ഉണ്ടാക്കി എന്നതാണ് വരുത്തിയ ഷാജിക്കുമാറിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് അധികൃതർ അറിയിച്ചത്.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കെ എസ് ആർ ടി സിക്ക് പ്രാധാനപ്പെട്ടതായതിനാൽ പെറുമാറുന്ന ജീവനക്കാർക്ക് കെ എസ് ആർ ടി സിയിൽ സ്ഥാനം ഉണ്ടാകില്ലന്നും വാർത്താകുറിപ്പിൽ അറിയിച്ചിട്ടുണ്ട്.
