ഓടുന്ന ബസിൽ നിന്നും പ്ലാസ്റ്റിക് കുപ്പി വലിച്ചെറിഞ്ഞു; കണ്ടക്ടർക്ക് പിഴ

At Malayalam
1 Min Read

കണ്ണൂരിൽ ഓടുന്ന ബസിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിഞ്ഞ കണ്ടക്ടർക്ക് പിഴ. കണ്ണൂർ– കൂത്തുപറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിനാണ് 2000 രൂപ പിഴ ചുമത്തിയത് ബസിൻ്റെ പുറകിലുണ്ടായിരുന്ന കാറിലെ യാത്രക്കാരാണ് ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. പുതിയ സ്റ്റാൻഡിൽ നിന്നും പഴയ സ്റ്റാൻഡ് ഭാഗത്തേക്ക് വരികയായിരുന്ന ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല.

ബസ് സ്റ്റാൻഡിൽ എത്തുന്നതിന് മുന്നേ തന്നെ കണ്ടക്ടറുടെ മൊബൈൽ ഫോണിൽ തദ്ദേശ വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ സന്ദേശമെത്തി. പൊതുയിടത്ത് പ്ലാസ്റ്റിക് മാലിന്യം തള്ളിയതിനു പിഴയടയ്ക്കാനായിരുന്നു നിർദേശം.

കാർ യാത്രികൻ വിഡിയോ ജില്ലാ പഞ്ചായത്തിനു കൈമാറി. ജില്ലാ പഞ്ചായത്ത്, തദ്ദേശ വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡിനു കൈമാറുകയായിരുന്നു. വിഡിയോയിൽ നടപടി സ്വീകരിക്കാൻ കണ്ണൂർ കോർപറേഷനോട് സ്ക്വാഡ് നിർദേശിച്ചു. തുടർന്ന് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് ‘അത് അണ്ണന്മാർ എടുത്തോളും’ എന്നായിരുന്നു കണ്ടക്ടറുടെ മറുപടി. നിയമലംഘനം ബോധ്യപ്പെട്ടതോടെ ഉടൻ തന്നെ കണ്ടക്ടർ പിഴത്തുക അടച്ച് തടിയൂരി.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment