നക്ഷത്രത്തിളക്കത്തിൽ വിദ്യാർത്ഥികൾ: ഉന്നത വിജയികൾക്ക് സിപി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആദരം

At Malayalam
2 Min Read

സിപി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 2024 –2025 അധ്യയന വർഷത്തിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികൾക്കും സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. നക്ഷത്രത്തിളക്കം എന്ന് നാമകരണം ചെയ്ത ചടങ്ങ് ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി കെ രാജനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. സിപി ട്രസ്റ്റ് ചെയർമാൻ സി പി സാലിഹ് അധ്യക്ഷത വഹിച്ചു.

പ്രശസ്ത സിനിമ താരങ്ങളായ കുഞ്ചാക്കോ ബോബൻ, റഹ്മാൻ, മനോജ്‌ കെ ജയൻ, കാവ്യ മാധവൻ, രമേശ് പിഷാരടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശ്രീ. ബെന്നി ബെഹനാൻ (എം പി, ചാലക്കുടി ) ശ്രീമതി. ജെബി മേത്തർ (രാജ്യസഭ അംഗം), എൻ എ അക്ബർ (എം എൽ എ, ഗുരുവായൂർ) , ഗൾഫാർ മുഹമ്മദ്‌ അലി (ചെയർമാൻ, ഗൾഫ്ആർ ഗ്രൂപ്പ്‌) , ടി എസ് പട്ടാഭിരാമൻ(എം, ഡി കല്യാൺ സിൽക്‌സ് ), സീ ഷോർ മുഹമ്മദ് അലി (ചെയർമാൻ, സീ ഷോർ ഗ്രൂപ്പ്‌ ), മുഹമ്മദ്‌ എം എ ( ചെയർമാൻ, ഒബറോൺ, ഗ്രൂപ്പ്‌ ) , ഡോ: മുഹമ്മദ്‌ അഫ്സൽ (ചെയർമാൻ, അജ്മി ഗ്രൂപ്പ്) തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റുമാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ജന പ്രതിനിധികൾ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

3000 ത്തോളം വരുന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മുന്നിൽ പ്രശസ്ത സിനിമാതാരം കുഞ്ചാക്കോ ബോബൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നിരവധി പേരെ ചടങ്ങിൽ ആദരിച്ചു. കഴിഞ്ഞ 20 വർഷമായി സാമൂഹിക സന്നദ്ധ രംഗത്ത് നിരവധി സേവന പ്രവർത്തനങ്ങൾ നടത്തിവരുന്ന സിപി ട്രസ്റ്റ് വിദ്യാഭ്യാസ രംഗത്തേക്ക് കൂടുതൽ ഊന്നൽ നൽകുമെന്നും സാമ്പത്തിക വിഷയങ്ങൾ മൂലം വിദ്യാഭ്യാസം മുടങ്ങിക്കിടക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ സംരക്ഷണത്തിന് ഊന്നൽ നൽകുമെന്നും സിപി ട്രസ്റ്റ് ചെയർമാൻ സി പി സാലിഹ് അറിയിച്ചു

- Advertisement -
Share This Article
Leave a comment