തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രധാന ഗേറ്റിനു മുന്നിലായി വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിലു ണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി നാളെ ( ബുധൻ) രാവിലെ 9 മണി മുതൽ മറ്റന്നാൾ രാവിലെ 9 മണി വരെ പേട്ട, പാൽക്കുളങ്ങര, ചാക്ക, ശംഖുമുഖം, വെട്ടുകാട് വാർഡുകളിൽ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.