നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ഡ്രൈ ഡേ പ്രഖ്യാപിച്ചു

At Malayalam
1 Min Read

നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമസഭാ മണ്ഡലത്തിനുള്ളിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചു. പോളിംഗിന്റെ (ജൂൺ 19) അവസാനത്തെ സമയത്തിന് തൊട്ട് മുമ്പുളള 48 മണിക്കൂർ കാലയളവിലാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. മദ്യം വിൽക്കുന്നതും സൂക്ഷിക്കുന്നതും കണ്ടെത്തുന്നതിനും തടയുന്നതിനും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യൂ കേൽകർ നിർദേശം നൽകി.

കൂടാതെ വോട്ടെടുപ്പ് നടക്കുന്ന ജൂൺ 19 ന് മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധിയായും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും ശമ്പളത്തോട് കൂടിയ അവധിയായും സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

Share This Article
Leave a comment