കണ്ടിജൻ്റ് ജീവനക്കാരെ നിയമിക്കുന്നു

At Malayalam
1 Min Read

ദേശീയ ആരോഗ്യ ദൗത്യത്തിൻ്റേയും ദേശീയ പ്രാണിജന്യരോഗ നിയന്ത്രണ പരിപാടിയുടേയും ഭാഗമായി കണ്ണൂർ ജില്ലയിലെ നഗര പ്രദേശങ്ങളിലെ കൊതുകു നശീകരണ പ്രവർത്തനങ്ങൾക്കായി ദിവസ വേതനാടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് 50 കണ്ടിജൻ്റ് ജീവനക്കാരെ താൽക്കാലികമായി നിയമിക്കുന്നു. ജൂൺ 13ന് രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസിൽ അഭിമുഖം നടത്തുന്നു.

യോഗ്യത: 50 വയസ്സിന് താഴെ ഉള്ളവരും,10ാം ക്ലാസ് വിജയിച്ചവരും ആയിരിക്കണം. കൊതുക് നശീകരണ പ്രവർത്തനങ്ങളിൽ മുൻ പരിചയം അഭികാമ്യം. ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും, ആധാർ കാർഡ് ഒരു ഫോട്ടോ സഹിതം ഹാജരാകേണ്ടതാണ്. രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം കണ്ണൂർ സിവിൽ സ്റ്റേഷനിലുള്ള ജില്ലാ മെഡിക്കൽ ഓഫീസിൽ എത്തുക. ഫോൺ: 04972 700709, 700194

Share This Article
Leave a comment