ഡോ : വി പി ഗംഗാധരന് ഭീഷണികത്ത്

At Malayalam
0 Min Read

പ്രമുഖ ക്യാൻസർ രോഗ വിദഗ്ധൻ ഡോക്ടർ വി പി ഗംഗാധരനു നേരേ വധഭീഷണി ഉയർന്നു. 8.25 ലക്ഷം രൂപ ബ്ലഡ് മണിയായി നൽകിയില്ലെങ്കിൽ കുടുംബത്തെ അടക്കം അപായപ്പെടുത്തുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്.

മുംബൈയിലെ സിറ്റിസൺ ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. ഗംഗാധരന്റെ ചികിത്സാപ്പിഴവു മൂലം ഒരു പെൺകുട്ടി മരിച്ചുവെന്നും, അതുമൂലം കുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്തുവെന്നുമാണ് കത്തിൽ ആരോപിച്ചിരിക്കുന്നത്. ഇതിൽ നീതി തേടി പെൺകുട്ടിയുടെ പിതാവാണ് തങ്ങളെ സമീപിച്ചതെന്നും കത്തിൽ പറയുന്നുണ്ട്. പൊലിസ് അന്വേഷണം തുടങ്ങി.

Share This Article
Leave a comment