തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിലെ ഈവനിംഗ് ഡിഗ്രി കോഴ്സ് ഓഫീസിൽ 2025 – 26 അധ്യയന വർഷത്തേക്ക് സിവിൽ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിംഗ് വിഭാഗങ്ങളിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ ( അസിസ്റ്റന്റ് പ്രൊഫസറുടെ ) ഏതാനും ഒഴിവുകൾ നിലവിലുണ്ട്. ഈ വിഭാഗങ്ങളിൽ ബി ഇ / ബി ടെക്ക് ബിരുദവും എം ഇ / എം ടെക്ക് ബിരുദവും ഇവയിലേതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ് യോഗ്യതയുമുള്ളവർ ജൂൺ 17 ന് രാവിലെ 10 ന് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം.
പേര്, മേൽവിലാസം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ പകർപ്പുകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://www.cet.ac.in, 0471- 2998391.