സാമ്പത്തിക തട്ടിപ്പ് കൂടുതൽ കരുതൽ വേണമെന്ന് പൊലിസ്

At Malayalam
1 Min Read

നിങ്ങളുടെ സ്വകാര്യവും സാമ്പത്തികവുമായ വിവരങ്ങൾ തട്ടിയെടുക്കുന്നതിനുവേണ്ട സംവിധാനങ്ങളൊരുക്കിയുള്ള ഒരു ഇ – മെയിൽ അല്ലെങ്കിൽ മെസേജ് നിങ്ങൾക്ക് താല്പര്യമുള്ള വിഷയത്തിൽ അല്ലെങ്കിൽ നിങ്ങളുടെ ശ്രദ്ധയെ ആകർഷിക്കുന്ന തരത്തിലുള്ള ക്യാപ്ഷനോടെ അയക്കുകയാണ് തട്ടിപ്പുകാർ ആദ്യം ചെയ്യുന്നത്. ഇതിലെ ലിങ്ക് ഓപ്പൺ ചെയ്യുന്നതോടെ ഒരു വിദൂര നിയന്ത്രണ ആപ്ളിക്കേഷൻ നിങ്ങളുടെ മൊബൈലിലോ കമ്പ്യൂട്ടറിലോ നിങ്ങളറിയാതെതന്നെ ഇൻസ്റ്റാൾ ആകുകയും തുടർന്ന് നിങ്ങളുടെ സ്വകാര്യവും സാമ്പത്തികവുമായ സ്രോതസ്സുകൾ അതിൽ നിന്നും സൈബർ തട്ടിപ്പുകാർ കൈവശപ്പെടുത്തുകയും ചെയ്യുന്നു.

വിശ്വാസ്യയോഗ്യമായ ഇ – മെയിൽ അഡ്രസ്സാണെന്ന് തോന്നുന്ന രീതിയിലായിരിക്കും ഈ തട്ടിപ്പുകാർ ഇ – മെയിലോ മെസേജോ ക്രിയേറ്റ് ചെയ്തിരിക്കുക. സോഷ്യൽ മീഡിയയിലൂടെയാണ് ഇത്തരത്തിലുള്ള ലിങ്കുകൾ കൂടുതലായി നിങ്ങളുടെ മുന്നിലെത്തുക. നിങ്ങൾ സൈറ്റിൽ പരതിയ വിഷയവുമായി നിങ്ങളുടെ അഭിരുചിക്കൊത്ത മെയിലുകളും മെസേജുകളും നിങ്ങളുടെ മുന്നിലെത്തും. ഇതിലെ ലിങ്കുകളിലെ അക്ഷരങ്ങളോ അക്കങ്ങളോ മറ്റു ചിഹ്നങ്ങളോ മാറ്റി പകരം വ്യാജമായൊന്ന് നിർമിച്ചാണ് അവർ നിങ്ങളെ കബളിപ്പിക്കുന്നത്. പലപ്പോഴും ഇത്തരം ലിങ്കിൽ ക്ളിക്ക് ചെയ്താൽ ഒറിജിനൽ എന്ന് തോന്നിക്കുന്ന വ്യാജ സൈറ്റുകളിലേക്കാവും എത്തുക.

നിങ്ങൾക്കു ലഭിച്ച ലിങ്ക് തുറക്കുന്നതിനു മുമ്പ് ആ കമ്പനിയുടേയോ സ്ഥാപനത്തിൻേറയോ ഒഫീഷ്യൽ വെബ്സൈറ്റിൽ കയറി പരിശോധിച്ച് നിങ്ങൾക്കു വന്ന മെയിലോ മെസേജോ വിശ്വാസയോഗ്യമാണോ എന്നു പരിശോധിക്കുക. ഗൂഗിളിൽ കാണുന്ന ഹെൽപ്പ് ലൈൻ നമ്പരുകളും സൈബർതട്ടിപ്പുകാരുടെ ചതിക്കുഴികളാകാം. സൈബർ തട്ടിപ്പിലൂടെ സാമ്പത്തിക നഷ്ടം സംഭവിച്ചാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പരിൽ വിളിച്ച് അറിയിക്കാൻ മറക്കരുതെന്നും പൊലിസിൻ്റെ മുന്നറിയിപ്പിൽ പറയുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment