സംവിധായകൻ കബീർ റാവുത്തർ അന്തരിച്ചു

At Malayalam
1 Min Read

ചലച്ചിത്ര സംവിധായകൻ കിളിമാനൂർ കബീർ റാവുത്തർ അന്തരിച്ചു. തിരുവനന്തപുരത്തെ പ്രശാന്ത് നഗറിലെ വീട്ടിലാണ് ഭൗതികദേഹം. സംസ്ക്കാര ചടങ്ങുകൾ ഉച്ചതിരിഞ്ഞ് കിളിമാനൂർ പാപ്പാല ജുമാ മസ്ജിദിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഇങ്ങനെ ഒരാൾ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്യ്തത്. അടൂർ ഗോപാലകൃണൻ്റെ സഹപാഠിയും മിത്രവുമാണ് റാവുത്തർ. എം ടി വാസുദേവൻ നായർ ഗസ്റ്റ് ലെക്ചർ ആയി എത്തിയിരുന്ന 1970 കാലഘട്ടങ്ങളിൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് റാവുത്തർ സംവിധാന കല പഠിച്ചു പുറത്തിറങ്ങി. കിളിമാനൂർ സ്വദേശി പിന്നെ ലതാ മങ്കേഷ്കർ പാടിയ 1982 ൽ പുറത്തിറങ്ങിയ ‘ലുബ്ന’ എന്ന ഹിന്ദി ചിത്രം ഉൾപ്പെടെ നിരവധി ഹിന്ദി മലയാള ചിത്രങ്ങൾ സംവിധാനം ചെയ്തു. ലതാ മങ്കേഷ്കരോടൊപ്പം മുഹമ്മദ് റാഫി ആശാ ബോസ്ലെ യേശുദാസ് തുടങ്ങിയവരായിരുന്നു മറ്റു ഗായകർ.

സോമൻ ജയഭാരതി ജഗതി ശ്രീകുമാർ തുടങ്ങിയവർ അഭിനയിച്ച് 1988 ൽ പുറത്തിറങ്ങിയ ‘കഥ പറയും കായൽ.’
2010 ൽ പുറത്തിറങ്ങിയ സായികുമാർ – പ്രവീണ ജോഡികൾ അഭിനയിച്ച ‘ഇങ്ങനെയും ഒരാൾ’ കൂടാതെ റഹ്മാൻ ഇന്ദ്രൻസ് മഹാലക്ഷ്മി എന്നിവർ അഭിനയിച്ച ‘പറന്നുയരാൻ ‘( സാങ്കേതിക കാരണങ്ങളാൽ റിലീസ് ആയില്ല ) എന്നിവ അദ്ദേഹത്തിന്റെ എടുത്തു പറയാവുന്ന സിനിമകളാണ്. കൂടാതെ കെ എഫ് ഡി‌ സിക്ക് വേണ്ടി നിരവധി ടെലിഫിലി മുകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

രവി മേനോൻ എന്ന നടനെ സിനിമാരംഗത്ത് കൊണ്ടുന്നതും എം ടി വാസുദേവൻ നായർക്ക് പരിചയപ്പെടുത്തി കൊടുത്തതും തുടർന്ന് നിർമാല്യത്തിൽ അദ്ദേഹത്തിനു മികച്ച വേഷം ലഭിച്ചതും കബീർ റാവുത്തരിലൂടെയാണ്..

- Advertisement -

‘ശാദി മുബാറക് ‘എന്ന ഗാനം ലതാമങ്കേഷ്കർ പാടിയ ലുബ്‌ന എന്ന ചിത്രത്തിലൂടെ സഹീറ, കൻവെൽ ജിത്ത് സിംഗ്, റാസ മുറാദ് എന്നിവരെ വെള്ളിത്തിരയിൽ കൊണ്ടുവരികയും ഈ ചിത്രം സാമ്പത്തിക വിജയം നേടുകയും ചെയ്തിരുന്നു.
കിളിമാനൂർ സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ താമസിക്കുന്നത് ഉള്ളൂർ ശിവ ശക്തി നഗറിലാണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment