ഐപിഎൽ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) യ്ക്ക് കർണാടക സർക്കാർ നടത്തിയ അനുമോദന ചടങ്ങിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചു. 47 പേർക്ക പരിക്കേറ്റു. 18 വർഷത്തെ കാത്തിരിപ്പിന് ശേഷം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ചരിത്രപ്രസിദ്ധമായ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടിയതിന്റെ ആദരസൂചകമായി വിധാന സൗധയിൽ സംഘടിപ്പിച്ച പരിപാടിയിൽ വൻ ജനക്കൂട്ടം പങ്കെടുത്തിരുന്നു.
ആഘോഷങ്ങൾക്ക് മുന്നോടിയായി സ്റ്റേഡിയത്തിന് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു തിക്കിലും തിരക്കിലും പെട്ട ആരാധകരെ നിയന്ത്രിക്കാൻ പോലീസ് നേരിയ ബലപ്രയോഗം നടത്തുന്നതും പരിക്കേറ്റവരെ വൈദ്യസഹായത്തിനായി എത്തിക്കുന്നതുമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.