പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി : ഉചിതമായ നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

At Malayalam
1 Min Read

തിരുവനന്തപുരത്തെ സർക്കാർ സ്കൂളിൽ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതിയെ പങ്കെടുപ്പിച്ച സംഭവത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ലഭിച്ചുവെന്നും സംഭവത്തിൽ ഉചിതമായ നടപടി ഉണ്ടാകുമെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം സ്കൂൾ പ്രഥമാധ്യാപകനിൽ നിക്ഷിപ്തമാണ് എന്നാണ് റിപ്പോർട്ട്.

കൊല്ലം കൊട്ടിയത്ത് മുടി നീട്ടി വളർത്തി എന്ന പേരിൽ 14 പ്ലസ് ടു വിദ്യാർത്ഥികളെ ക്ലാസ്സിൽ നിന്ന് ഇറക്കി വിട്ടു എന്ന സംഭവത്തെക്കുറിച്ച് കൊല്ലം ആർ ഡി ഡി അന്വേഷണം നടത്തും. ഇക്കാര്യത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ നടപടി സ്വീകരിക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് സ്കൂളുകൾ ഉറപ്പുവരുത്തണമെന്നും മന്ത്രി.

ബസ് ചാർജ് അടക്കാത്തതിന് വിദ്യാർത്ഥിയെ ബസ്സിൽ നിന്നിറക്കിവിട്ട സംഭവത്തിൽ കണ്ണൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർ അന്വേഷണം നടത്തും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ നടപടികൾ സ്വീകരിക്കും. ഇത്തരം സംഭവങ്ങൾ സ്കൂളുകളിൽ ഉണ്ടാകാൻ ഒരു തരത്തിലും അനുവദിക്കില്ല.

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് സംവരണ വിഭാഗത്തിൽ അലോട്ട്മെന്റ്റ് ലഭിച്ചവർക്ക് അവരുടെ ജാതി, കാറ്റഗറി തെളിയിക്കുന്നതിനായി എസ് എസ് എൽ സി സർട്ടിഫിക്കറ്റാണ് ആധികാരികമായി ഉപയോഗപ്പെടുത്തുന്നത്.
സേ പരീക്ഷയുടെ റിസൾട്ട് വരുന്ന മുറയ്ക്കാണ് സാധാരണ എസ് എസ് എൽ സി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ ലഭ്യമാക്കുന്നത്. റിസൾട്ട് വരുന്ന മുറയ്ക്ക് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുന്നതാണ്.

- Advertisement -

സംവരണം പരിശോധിക്കുന്നതിന് ഹാജരാക്കുന്ന വിടുതൽ സർട്ടിഫിക്കറ്റ് ( റ്റി സി ) മതിയാകും. അതിനാൽ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment