കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളജിലെ വിവിധ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഇംഗ്ലീഷ്, കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ എന്നീ ലക്ചറര്‍ തസ്തികകളിലേക്കും ലൈബ്രറിയന്‍ ഗ്രേഡ് നാല് തസ്തികയിലേക്കുമാണ് നിയമനം.
ലക്ചറര്‍ തസ്തികയിലേക്ക് 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റും ലൈബ്രറിയന് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ബിരുദവുമാണ് യോഗ്യത. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ജൂണ്‍ ഒന്‍പത് രാവിലെ 10.30 ന് കോളജില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോൺ : 9447488348, 0476 – 2623597.