വാട്ട്‌സ്ആപ്പിന് ഒരു പ്രധാന സ്വകാര്യത അപ്‌ഡേറ്റ് ലഭിക്കാൻ പോകുകയാണ്, അത് നിങ്ങൾ ഉപയോഗിക്കുന്ന ചാറ്റ് ചെയ്യുമ്പോൾ ഫോൺ നമ്പറുകൾ മറയ്ക്കാൻ കഴിയും എന്നതാണ് പ്രത്യോകത, പക്ഷേ എല്ലാ ഉപയോക്താക്കളുമായും അങ്ങനെ ചെയ്യാൻ കഴിയില്ല. കാരണം ഫോൺ നമ്പറുകളുമായി ചാറ്റ് ചെയ്യുന്നത് വർഷങ്ങളായി വാട്ട്‌സ്ആപ്പിന്റെ പ്രധാന സവിശേഷതയാണ്. പുതിയ അപ്‌ഡേഷൻ എങ്ങനെ പ്രവർത്തിക്കുമെന്ന് അറിയാം.
WABetaInfo ആപ്പിന്റെ പുതിയ ബീറ്റാ പതിപ്പിലാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ഉള്ളത്. കമ്പനി ഇതിനായുള്ള ഇന്റർഫേസും നിയമങ്ങളും സജീവമായി പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. പൊതുജനങ്ങൾക്ക് ഇത് ഇതുവരെ ഈ അപ്‌ഡേഷൻ ലഭ്യമല്ലെങ്കിലും, സമീപഭാവിയിൽ അത് ലഭ്യമാക്കുന്നതാണ്.
ഉപയോക്തൃനാമങ്ങൾ ലൈവായിക്കഴിഞ്ഞാൽ, ടെലിഗ്രാമിലോ ഇൻസ്റ്റാഗ്രാമിലോ ചെയ്യുന്നതുപോലെ, ഒരു യുണീക്ക് ഹാൻഡിൽ സൃഷ്ടിക്കാൻ കഴിയും. ചാറ്റ് ചെയ്യാൻ ആഗ്രഹിക്കുകയും ഫോൺ നമ്പർ കൈവശം ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഈ ഉപയോക്തൃനാമം ഉപയോഗിക്കാം. ഗ്രൂപ്പ് ചാറ്റുകളിലോ പുതിയ ആളുകളുമായി ബന്ധപ്പെടുമ്പോഴോ അപ്‌ഡേഷൻ സഹായകരമാകും.