നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവനന്തപുരം വെള്ളനാട് പുനലാൽ ചക്കിപ്പാറ പുത്തൻവീട്ടിൽ ബിജുവിനെ പൊലിസ് അറസ്റ്റ് ചെയ്തു. 45 കാരനായ പ്രതിയെ കരമന പൊലീസാണ് അറസ്റ്റ് ചെയ്തത്.
ട്യൂഷൻ സെന്ററിൽ നിന്നും വീട്ടിലേക്കു നടന്നു പോവുകയായിരുന്ന കുട്ടിയെ പ്രതി ബൈക്കിൽ പിന്തുടർന്ന് തടഞ്ഞു നിർത്തി ഉപദ്രവിക്കുകയായിരുന്നു. പ്രതിക്കെതിരെ കേരളത്തിലും തമിഴ്നാട്ടിലുമായിയി ഒട്ടനവധി കേസുകൾ നിലവിലുണ്ടന്ന് പൊലിസ് അറിയിച്ചു.
