പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി: മന്ത്രി അടിയന്തര റിപ്പോർട്ട് തേടി

At Malayalam
1 Min Read

തിരുവനന്തപുരത്ത് നടന്ന സ്കൂൾ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി മുഖ്യാതിഥിയായി എത്തിയ സംഭവത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവൻകുട്ടി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിൽ നടന്ന ചടങ്ങിലാണ് പോക്സോ കേസ് പ്രതിയായ വ്ലോഗർ മുകേഷ് എം നായർ മുഖ്യാതിഥിയായി എത്തിയത്. റീൽസ് ഷൂട്ടിം​ഗിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈം​ഗിക അതിക്രമം കാണിച്ചെന്ന കേസിലെ പ്രതിയാണ് മുകേഷ്. ഇയാൾക്കെതിരെ കോവളം സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ട്.

പോക്സോ കേസ് പ്രതികളായ അധ്യാപകർക്ക് എതിരെ കർശന നടപടിയെടുക്കാൻ സർക്കാർ ഉത്തവിട്ട അതേ ദിവസം തന്നെയാണ് സ്ക്കൂളിൽ അതിഥിയായി പോക്സോ കേസ് പ്രതി എത്തുന്നത്. തുടര്‍ന്നാണ് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

Share This Article
Leave a comment