എൻജിനിയറിങ് ഡിപ്ലോമ: അപേക്ഷ ക്ഷണിച്ചു

At Malayalam
1 Min Read

ഗവ. പോളിടെക്‌നിക് കോളേജ് പാലക്കാട്, ഗവ. പോളിടെക്‌നിക് കോളേജ്, കോഴിക്കോട്, സ്വാശ്രയ മേഖലയിലെ മാ ദിൻ പോളിടെക്‌നിക് കോളേജ്, മലപ്പുറം എന്നീ സ്ഥാപനങ്ങളിൽ നടത്തുന്ന പാർട്ട് ടൈം/ രണ്ടാം ഷിഫ്റ്റ് എൻജിനിയറിങ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പക്ടസ് www.polyadmission.org/pt ൽ ലഭ്യമാണ്.         ഭിന്നശേഷിയുള്ളവർക്ക് 5 ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. 10 ശതമാനം വീതം സീറ്റുകൾ സർക്കാർ/ പൊതുമേഖല/  സ്വകാര്യമേഖലയിൽ 2 വർഷത്തെ പ്രവൃത്തി പരിചയമോ, 2 വർഷ ഐ.ടി.ഐ./ കെ ജി സി ഇ/ വി എച്ച് എസ് ഇ/ ടി എച്ച് എസ് എൽ സി യോഗ്യതയും 2 വർഷത്തെ പ്രവൃത്തി പരിചയമോ  ഉള്ളവർക്ക് സംവരണം ചെയ്തിട്ടുണ്ട്.  എസ്.സി/ എസ്.ടി, ഒഇസി, എസ്.ഇ.ബി.സി വിഭാഗങ്ങളിലെ അപേക്ഷകർക്ക്‌സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കും.

2 വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷകർ 18 വയസ്സു തികഞ്ഞവരാകണം. പൊതു വിഭാഗങ്ങൾക്ക് 400 രൂപയും, പട്ടികജാതി/ പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 200 രൂപയുമാണ് വൺ ടൈം രജിസ്ട്രേഷൻ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി www.polyadmission.org/pt മുഖേന വൺ ടൈം രജിസ്ട്രേഷൻ പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കി പോളിടെക്‌നിക് കോളേജുകളിലെ  സർക്കാർ സീറ്റുകളിലേക്കും, ഗവ./ ഡിപ്പാർട്ട്മെന്റ് ഗ്രൂപ്പ് സീറ്റുകളിലേക്കും, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ മാനേജ്‌മെന്റ്  സീറ്റുകളിലേയ്ക്കും അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓരോ കോളേജിലേക്കും ഓൺലൈൻ ആയി പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. വൺടൈം രജിസ്ട്രേഷൻ അപേക്ഷകർ ഒരു പ്രാവശ്യം മാത്രം ചെയ്താൽ മതിയാകും. ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന ദിവസം ജൂൺ 23. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലും അതാത് പോളിടെക്‌നിക് കോളേജിലും ലഭ്യമാണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment