നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ മലപ്പുറം ജില്ലയിൽ ആയുധ ലൈസന്‍സ് കൈവശമുള്ളവര്‍ ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനില്‍ മൂന്നു ദിവസത്തിനുള്ളിൽ കൈവശമുള്ള ആയുധങ്ങൾ ഡെപ്പോസിറ്റ് ചെയ്യാൻ നിർദ്ദേശം. ഏതെങ്കിലും വിധത്തിലുള്ള ഇളവുകൾ ലഭിച്ചവരല്ലാതെ, യഥാസമയം ആയുധം ഡെപ്പോസിറ്റ് ചെയ്യാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ജില്ലാ കളക്ടര്‍ വി ആർ വിനോദിൻ്റെ അറിയിപ്പിൽ പറയുന്നു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജൂൺ 19 ന് പോളിംഗ് സമയം രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുമണിവരെയായി നിജപ്പെടുത്തിയിട്ടുണ്ടെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ഡോ : രത്തൻ യു കേൽക്കർ അറിയിച്ചു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ജൂൺ 23 തിങ്കളാഴ്ച രാവിലെ എട്ടു മണി മുതലായിരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.