ജൂൺമാസത്തെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയും. പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് മൂന്നു പൈസയും രണ്ടു മാസത്തിലൊരിക്കൻ ബിൽ ലഭിക്കുന്നവര്‍ക്ക് യൂണിറ്റ് ഒന്നിന് ഒരു പൈസയും ഇന്ധനസർചാർജ് ഇനത്തിൽ കുറയും. പ്രതിമാസ ദ്വൈമാസ ബില്ലുകളിൽ ഇപ്പോൾ ഒരു യൂണിറ്റിന് എട്ടു പൈസ നിരക്കിലാണ് ഇന്ധന സർചാർജ് ഈടാക്കിവരുന്നത്. ഇത് യഥാക്രമം അഞ്ചു പൈസയായും ഏഴു പൈസയായും കുറച്ചുകൊണ്ട് കെ എസ് ഇ ബി ഉത്തരവിറക്കി. ഏപ്രിലിലെ ദ്വൈമാസ ബില്ലുകളിലെ ഇന്ധന സർചാർജിൽ നേരത്തേ കുറവ് വരുത്തിയിരുന്നു.
ആയിരം വാട്സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റു വരെ ഉപയോഗം ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കളെയും ഗ്രീൻ താരിഫിലുള്ളവരെയും ഇന്ധന സര്‍ചാര്‍ജ്ജില്‍ നിന്നും പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.