യോഗങ്ങൾ മാറ്റി വച്ചു

At Malayalam
0 Min Read

മെയ് 29, 30, 31 തീയതികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ കോട്ടയത്തും കോഴിക്കോട്ടും നടത്താനിരുന്ന യോഗങ്ങൾ മാറ്റിവച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

29 നു കോട്ടയത്ത് നടക്കേണ്ടിയിരുന്ന മേഖലാ അവലോകന യോഗം, കോട്ടയം സയൻസ് സിറ്റിയുടെ ഒന്നാം ഘട്ടമായ സയൻസ് സെന്റർ ഉൽഘാടനം, 30 നു നടക്കേണ്ടിയിരുന്ന പ്രൊഫഷണൽ വിദ്യാർത്ഥികളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം, 31 നു കോഴിക്കോട് തീരുമാനിച്ചിരുന്ന യുവജനങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം എന്നീ പരിപാടികളാണ് മറ്റൊരവസരത്തിലേക്ക് മാറ്റി വച്ചിട്ടുള്ളത്.
കാലവർഷവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ തുടരുന്ന പശ്ചാത്തലത്തിലാണ് യോഗങ്ങൾ മാറ്റി വയ്ക്കാൻ മുഖ്യമന്ത്രി നിർദേശിച്ചത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment