ഒ ആര്‍ സി പരിശീലകരുടെ പാനലിലേക്ക് അപേക്ഷിക്കാം

At Malayalam
1 Min Read

ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഔവ്വര്‍ റെസ്‌പോണ്‍സിബിലിറ്റി റ്റു ചില്‍ഡ്രന്‍ (ഒ ആർ സി) പദ്ധതിയിലേക്ക് ഓണ്‍ കോൾ ബേസിസില്‍ ഒ ആര്‍ സി പരിശീലകരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

യോഗ്യത ബിരുദാനന്തരബിരുദം, കുട്ടികളുടെ മേഖലയിലും പരിശീലന മേഖലയിലും പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബിരുദവും രണ്ടു വര്‍ഷത്തെ കുട്ടികളുടെ മേഖലയിലും പരിശീലന മേഖലയിലും പ്രവൃത്തി പരിചയം. ബിരുദാനന്തര ബിരുദ പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നവരായ, കഴിവും അഭിരുചിയും താൽപര്യവുമുള്ള വിദ്യാര്‍ഥികളെയും പരിശീലകരായി തെരഞ്ഞെടുക്കും.  

നിശ്ചിതമാതൃകയിലുള്ള അപേക്ഷ ഫോം, ബയോഡേറ്റ , യോഗ്യത, പ്രവൃത്തി പരിചയം, ഫോട്ടോ, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം  ജൂണ്‍ 13നകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കോണ്‍വെന്റ് സ്‌ക്വയര്‍, ആലപ്പുഴ – 1 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷിക്കേണ്ടതാണ്. ഇ  മെയില്‍ വഴിയുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല. ഉദ്യോഗാര്‍ഥികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് അഭിമുഖം നടത്തുന്നതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും പാനലിലേയ്ക്ക് തെരെഞ്ഞെടുക്കുന്നത്. ഫോണ്‍ : 0477 – 2241644. വെബ്‌സൈറ്റ് www.wcd.kerala.gov.in.

Share This Article
Leave a comment