ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി കീഴടങ്ങി

At Malayalam
1 Min Read

ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ മലപ്പുറം എടപ്പാൾ സ്വദേശി സുകാന്ത് സുരേഷ് കീഴടങ്ങി. ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് സുകാന്ത് കീഴടങ്ങുന്നത്. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഇന്ന് രാവിലെ ഹൈക്കോടതി ഹര്‍ജി തള്ളിയിരുന്നു. അറസ്റ്റിനുള്ള സാദ്ധ്യത മുന്നിൽകണ്ടാണ് പ്രതി കീഴടങ്ങിയതെന്നാണ് വിവരം

ഇയാള്‍ ഇത്രയും നാള്‍ ഒളിവിലായിരുന്നു. ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെ കൊച്ചി സിറ്റി പോലീസിന് മുമ്പാകെ സുകാന്ത് കീഴടങ്ങുകയായിരുന്നു. അല്‍പ സമയത്തിനകം ഇയാളെ സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരം സിറ്റി പോലീസിന് കൈമാറും. ഇയാള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അത് കേസിനെ ഗുരുതരമായി ബാധിക്കുമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ബെച്ചുകുര്യന്‍ തോമസ് ജാമ്യ ഹര്‍ജി തള്ളിയത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment