മീൻ പിടിക്കവേ ഇലക്ട്രിക് പോസ്റ്റ് വീണ് സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു

At Malayalam
0 Min Read

പതിനൊന്നും പതിനാലും വയസുള്ള രണ്ട് ആണ്‍കുട്ടികളാണ് മരിച്ചത്

കോഴിക്കോട് കോടഞ്ചേരിയില്‍ സഹോദരങ്ങളായ കുട്ടികൾ ഇലക്ട്രിക് ഷോക്കേറ്റ് മരിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. ഐവിൻ ബിജു , നിധിൻ ബിജു എന്നിവരാണ് മരിച്ചത്. യഥാക്രമം പതിനൊന്നും പതിനാലും വയസായിരുന്നു ഈ കുട്ടികൾക്ക്.

വീടിനടുത്തുള്ള തോട്ടില്‍ നിന്നു മീന്‍ പിടിക്കാന്‍ പോയതായിരുന്നു ഇരുവരും. മീന്‍ പിടിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഇലക്ട്രിക് പോസ്റ്റ് കുട്ടികൾ ഇരുന്ന ദിശയിൽ തന്നെ തോട്ടിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. പിന്നാലെ ഷോക്കേറ്റ് രണ്ടു പേരും മരിച്ചു. മത്സ്യ വ്യാപാരിയായ കോടഞ്ചേരി നിരന്ന പാറ ബിജുവിന്റെ മക്കളാണ് മരിച്ച ആൺ കുട്ടികൾ.

- Advertisement -
Share This Article
Leave a comment