മഴ : തിരുവനന്തപുരത്ത് കൺട്രോൾ റൂമുകൾ തുറന്നു, അത്യാവശ്യ നമ്പറുകൾ ഓർക്കാം

At Malayalam
1 Min Read

കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലാ ഭരണകൂടം കൺട്രോൾ റൂം തുറന്നു. വിവിധ നമ്പറുകൾ പിന്നാലെ നൽകാം. 1077 ആണ് ടോൾ ഫ്രീ നമ്പർ. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആസ്ഥാനത്തെ നമ്പറുകൾ 0471- 2779000, 2730067, 9497711281 എന്നിവയാണ്.

താലൂക്ക് തല കൺട്രോൾ റൂം നമ്പറുകൾ കൂടി കരുതി വയ്ക്കുക. തിരുവനന്തപുരം – 0471 – 2462006, 9497711282 , നെടുമങ്ങാട് – 0472 – 2802424, 9497711285 , നെയ്യാറ്റിൻകര – 0471 – 2222227, 9497711283, കാട്ടാക്കട – 0471 – 2291414, 9497711284 , ചിറയിൻ കീഴ് – 0470 – 2622406, 9497711287, വർക്കല – 0470 – 2613222, 9497711286.

കനത്ത മഴയും കാറ്റും ജില്ലയിൽ ഉടനീളമുണ്ട്. മികച്ച സുരക്ഷയും കരുതലും എല്ലാവരും ഉറപ്പാക്കേണ്ടതാണ്.

- Advertisement -
Share This Article
Leave a comment