കാലവർഷം ഇത്തവണ നേരത്തെയാണ് എത്തിയിരിക്കുന്നത്, സംസ്ഥാനത്തുട നീളം ഒരാഴ്ചക്കാലം നല്ല മഴ ഉണ്ടാകും, ജാഗ്രത പാലിക്കണമെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. സംസ്ഥാനത്തും തൃശൂർ ജില്ലയിലും സർക്കാരിന്റെ നേതൃത്വത്തിൽ എല്ലാ തയ്യാറെടുപ്പും നടത്തുന്നുണ്ടന്ന് തൃശൂർ ജില്ലയുടെ ചുമതല കൂടിയുള്ള മന്ത്രി പറഞ്ഞു.
വിഴിഞ്ഞത്ത് നിന്ന് യാത്ര തിരിച്ച കൊച്ചിയുടെ ഓഫ് ഷോറിൽ എം എസ് സി എൽസ 3 എന്ന കപ്പൽ മറിഞ്ഞിട്ടുണ്ട്. അതിന്റെ ഭാഗമായി തീരപ്രദേശത്ത് ഏതെങ്കിലും കണ്ടെയ്നറുകൾ കാണുകയോ മഞ്ഞ നിറത്തിലുള്ള എണ്ണപ്പാട കാണുകയോ ചെയ്തേക്കാം. ഇങ്ങനെ കാണുകയാണെങ്കിൽ പേടിക്കേണ്ടതില്ല. അടിയന്തരമായി 112 എന്ന നമ്പറിൽ വിളിച്ച് ആ വിവരം അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.
തൃശൂരിൽ വേണ്ടി വന്നാൽ അറുപതിനായിരത്തോളം ആളുകളെ മാറ്റി താമസിപ്പിക്കാൻ കഴിയുന്ന തരത്തിൽ 320 ക്യാമ്പുകൾ തയ്യാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.