സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെ കീഴിൽ രൂപീകരിച്ചിട്ടുള്ള വിവിധ കൈത്തറി ക്ലസ്റ്ററുകളിലേക്ക് ക്ലസ്റ്റർ ഡവലപ്മെന്റ് എക്സിക്യൂട്ടീവ്, ടെക്സ്റ്റൈൽ ഡിസൈനർ തസ്തികകളിലേക്ക് മൂന്നു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ , കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, നാലാം നില, വികാസ് ഭവൻ, പി എം ജി, തിരുവനന്തപുരം – 695 033 എന്ന വിലാസത്തിൽ ജൂൺ 20 ന് മുൻപായി ലഭിക്കണം. ഫോൺ : 0471-2303427/2302892 വെബ്സൈറ്റ് : www.handloom.kerala.gov.in