80-ാം ജന്മദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകൾ നേർന്ന് രാജ്യത്തെ പ്രമുഖർ. രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ എന്നിവർ പിണറായി വിജയനെ നേരിട്ട് വിളിച്ച് ആശംസ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ഓം ബിർല തുടങ്ങിയവരും മുഖ്യമന്ത്രിയെ ആശംസ അറിയിച്ചു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ക്ലിഫ് ഹൗസിലെത്തി ആശംസ അറിയിച്ചു. പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്, മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ സി പി രാധാകൃഷ്ണന്‍,
ആസാം ഗവര്‍ണ്ണർ ലക്ഷ്മണന്‍ പ്രസാദ് ആചാര്യ എന്നിവരും ആശംസിച്ചവരുടെ കൂട്ടത്തിലുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഫോണിലൂടെ മുഖ്യമന്ത്രിയ്ക്ക് ആശംസ നേർന്നു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്ഗരി, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്ക്കര്‍ സിംഗ് ധാമി, ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ,
ചലച്ചിത്ര താരങ്ങളായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, സ്പീക്കർ എ എൻ ഷംസീർ, കഥാകൃത്ത് ടി പത്മനാഭൻ, ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ എന്നിവരും മുഖ്യമന്ത്രിയെ ആശംസ അറിയിച്ചു.
ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജരിവാൾ, സി പി ഐ (എം) ജനറൽ സെക്രട്ടറി എം എ ബേബി, സി പി ഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ മാണി എന്നിവരും സാമൂഹ്യ, സാംസ്കാരിക, മത, സാമുദായിക, സാംസ്കാരിക രംഗത്തെ പ്രമുഖരും മുഖ്യമന്ത്രിക്ക് ആശംസ നേർന്നു.
