തൃശൂർ ജില്ലയിലെ ചാവക്കാട് – മണത്തല ദേശീയപാതയില്‍ റോഡ് വിണ്ടു കീറിയ പ്രദേശത്ത് ആവശ്യമെങ്കില്‍ വാഹനങ്ങള്‍ വഴി തിരിച്ചുവിടാന്‍ പൊലിസ് മാസ്റ്റർ പ്ലാൻ തയാറാക്കി. റോഡിന്‍റെ ഉറപ്പ് ബോധ്യപ്പെടാന്‍ മണ്ണു പരിശോധന വേണമെന്നാണ് വിദഗ്ധ സംഘം പറയുന്നത്. ഇക്കാര്യം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനെ അറിയിച്ചിട്ടുണ്ട്. ദേശീയപാത അതോറിറ്റിയുടെ റിപ്പോര്‍ട്ട് കൂടി വന്നശേഷം തുടര്‍ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ പിന്നീട് അറിയിച്ചു.