വിവിധ ഒഴിവുകളിൽ ഇന്റർവ്യൂ

At Malayalam
1 Min Read


തിരുവനന്തപുരം വഴുതക്കാട് കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ വിവിധ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 26 ന് രാവിലെ 10 മുതൽ അഭിമുഖം നടത്തും. പുരുഷ മേട്രൻ, വാച്ച്മാൻ, വനിതാ ഗൈഡ്, വനിതാ മേട്രൻ, കുക്ക് തസ്തികകളിലാണ് ഒഴിവ്. 27 ന് രാവിലെ 10 മുതൽ അസിസ്റ്റന്റ് ടീച്ചർ, ക്രാഫ്റ്റ്, ബ്രയിലിസ്റ്റ് തസ്തികയിലേക്ക് പ്രായോഗിക പരീക്ഷയും അഭിമുഖവും നടക്കും. ഉദ്യോഗാർത്ഥികൾ രാവിലെ 9.30 ന് ബയോഡേറ്റയും, യോഗ്യതയും, മുൻപരിചയവും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം. അസിസ്റ്റന്റ് ടീച്ചർ ബ്രയിലിസ്റ്റിന്റെ അഭിമുഖത്തിൽ പങ്കെടുക്കുന്നവർ സ്വന്തം നിലയിൽ ബ്രയിലും, സ്റ്റൈലസും കൊണ്ടുവരണം. വിശദവിവരങ്ങൾക്ക് : 0471 – 2328184, 8547722034

Share This Article
Leave a comment