മോഹൻലാൽ – സത്യൻ അന്തിക്കാട് ടീം ഒരുമിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായതായി മോഹൻലാൽ അറിയിച്ചു. ഹൃദയപൂർവം എന്നാണ് ചിത്രത്തിനു പേരു നൽകിയിരിക്കുന്നത്. സത്യൻ അന്തിക്കാട് ചിത്രങ്ങളുടെ എല്ലാ ‘ ഫ്ലേവറുകളും ‘ ഒത്തിണങ്ങിയ ചിത്രമായിരിക്കും ഹൃദയപൂർവം എന്നാണ് റിപ്പോർട്ടുകൾ. മാളവിക മോഹൻ ആണ് ചിത്രത്തിലെ നായികാവേഷം ചെയ്തിരിക്കുന്നത്.
ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, പഴയകാലനായിക സബിത ആനന്ദ് തുടങ്ങിയവരും സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സത്യൻ അന്തിക്കാടിൻ്റെ മകൻ അഖിൽ സത്യൻ്റെ കഥയ്ക്ക് ടി പി സോനു തിരക്കഥ തയ്യാറാക്കുന്നു. മനു മഞ്ജിത്തിൻ്റെ വരികൾക്ക് ജസ്റ്റിൻ പ്രഭാകർ ഈണമൊരുക്കും. ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. തുടരും എന്ന ചിത്രത്തിൻ്റെ വൻ വിജയം ഹൃദയപൂർവവും തുടരും എന്നാണ് ചലച്ചിത്ര പ്രേമികൾ കരുതുന്നത്.