കർഷകരിൽ നിന്നും നെല്ല് സംഭരിക്കുമ്പോൾ വെള്ള അരിയുടെ നെല്ല് സംഭരിക്കുന്നതിന് സപ്ലൈകോ വിമുഖത കാണിക്കുന്നു എന്ന തരത്തിൽ നടത്തുന്ന പ്രചരണം തികച്ചും അടിസ്ഥാനമില്ലാത്താണെന്ന് തെറ്റാണെന്ന് സംസ്ഥാന മന്ത്രി ജി ആർ അനിൽ അറിയിച്ചു. പുഴുക്കലരിയുമായി കലർത്തി വെള്ള അരി സംഭരണത്തിനായി നൽകുമ്പോൾ എഫ് സി ഐ യുടെ ഗുണമേന്മാ പരിശോധനയിൽ നിരസിക്കപ്പെടുന്നത് പതിവാണ്. അതിനാൽ വെള്ള അരിയുടെ നെല്ലും പുഴുക്കലരിയുടെ നെല്ലും കൂടിക്കലരാത്ത വിധം വേർതിരിച്ച് വെവ്വേറെ ചാക്കുകളിലായാണ് നൽകേണ്ടത്. ഇത്തരത്തിൽ വേർതിരിച്ചു നൽകുന്ന നെല്ല് സപ്ലൈകോയുടെ നേതൃത്വത്തിൽ കൃത്യമായി തന്നെ സംഭരിക്കുന്നുണ്ടെന്നും മന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.