ദിവസവേതനാടിസ്ഥാനത്തിൽ നിയമനം

At Malayalam
0 Min Read

തിരുവനന്തപുരം നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളജിൽ കമ്പ്യൂട്ടർ എൻജിനിയറിംഗ് ലക്ചറർ, ട്രേഡ്സ്മാൻ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി ടെക് കമ്പ്യൂട്ടർ എൻജിനിയറിംഗിൽ 60 ശതമാനം മാർക്കും പ്രവൃത്തി പരിചയവുമുള്ളവർക്ക് കമ്പ്യൂട്ടർ എൻജിനിയറിംഗ് ലക്ചറർ തസ്തികയിലേക്കും ഇലക്ട്രോണിക്സ് എൻജിനിയറിംഗിൽ ടി എച്ച് എസ് എൽ സി / ഐ ടി ഐ / വി എച്ച് എസ് ഇ യോഗ്യതയുള്ളവർക്ക് ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ) തസ്തികയിലേക്കും അപേക്ഷിക്കാം.

താൽപര്യമുള്ള ഉദ്യോഗാർഥികൾ ഈ മാസം 22ന് രാവിലെ 10.30ന് നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളജ് പ്രിൻസിപ്പാൾ മുമ്പാകെ എത്തിച്ചേരണം.

Share This Article
Leave a comment