പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് 12 പവന്‍ കാണാതായി

At Malayalam
0 Min Read

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് പന്ത്രണ്ട് പവന്‍ സ്വര്‍ണം കാണാതായതായി റിപ്പോർട്ട്. ക്ഷേത്രത്തിന്‍റെ വാതിലില്‍ സ്വര്‍ണം പൂശുന്ന പ്രവർത്തി നടന്നുവരികയായിരുന്നു. നിര്‍മാണത്തിനായി ഉപയോഗിച്ചിരുന്ന സ്വര്‍ണമാണ് കാണാതായത്.

കഴിഞ്ഞ ഏഴാം തീയതി നിര്‍മാണം നിര്‍ത്തിവെച്ചിരുന്നു. ഇന്നലെ വീണ്ടും നിര്‍മാണം ആരംഭിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടമായ വിവരം അറിയുന്നത്. സംഭവത്തില്‍ ഫോർട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Share This Article
Leave a comment