ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനു മറുപടിയെന്നോണം പാക്കിസ്ഥാൻ നടത്തിയ പ്രകോപനങ്ങൾക്കു പിന്നാലെ ഇന്ത്യ പാകിസ്ഥാനെതിരെ കനത്ത ആക്രമണം നടത്തിയതായി അതിർത്തിയിൽ നിന്നുള്ള റിപ്പോർട്ടുകൾ. പാകിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിലും തുറമുഖനഗരമായ കറാച്ചിയിലും അടക്കം ഇന്ത്യൻ സേനകൾ കനത്ത ആക്രമണം നടത്തിയെന്നാണ് വിവരം. ഇന്ത്യയുടെ വിമാനവാഹിനി ഐ എൻ എസ് വിക്രാന്തിൽനിന്ന് കറാച്ചിയിലേക്കു തുരുതുരെ മിസൈൽ ആക്രമണമുണ്ടായെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.