ഓപ്പറേഷൻ സിന്ദൂറിനു തൊട്ടു പിന്നാലെ ചൈനയുമായി ഇന്ത്യ ചർച്ച നടത്തി. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി സംസാരിച്ചു. അതിർത്തിയെ സാഹചര്യവും ആക്രമണത്തിൻ്റെ വിശദാംശങ്ങളും ചർച്ചയായെന്നാണ് വിവരം. അമിത് ഷാ പാകിസ്ഥാനുമായും നേപ്പാളുമായും അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അടിയന്തര സാഹചര്യം ചർച്ച ചെയ്യുന്നുണ്ട്.
നേരത്തെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുമായി കേന്ദ്ര സർക്കാർ ബന്ധപ്പെടുകയും ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഇതൊരു സുപ്രധാന നീക്കമായാണ് കണക്കാക്കുന്നത്.