കശ്മീരിലെ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ( മെയ് 8) അവധി പ്രഖ്യാപിച്ചു. കുപ്‌വാര, ബാരാമുള്ള, ഗുരേസ്, അവന്തിപോര എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നിലവില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് ഉണ്ടാകാന്‍ സാധ്യതയുള്ള പ്രത്യാക്രമണങ്ങളുള്‍പ്പെടെ മുന്നില്‍ കണ്ടാണ് നടപടി. ശ്രീനഗര്‍ വിമാനത്താവളവും നാളെ അടച്ചിടാന്‍ തീരുമാനിച്ചിരിക്കുകയാണ്.
അതേ സമയം ഇന്ത്യ – പാകിസ്താൻ അതിർത്തിയായ വാഗയിലെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങും നിർത്തിവച്ചിരിക്കുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് ചടങ്ങ് റദ്ദാക്കിയത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.