പ്രശാന്ത് ആറു മാസം കൂടി പുറത്ത്

At Malayalam
0 Min Read

സംസ്ഥാനത്തെ ഐ എ എസ് ഉദ്യോഗസ്ഥനായ എൻ പ്രശാന്തിന്റെ സസ്പെൻഷൻ കാലാവധി സർക്കാർ നീട്ടി. 180 ദിവസത്തേക്കാണ് പുതിയ നടപടി. ഡോ: എ ജയതിലക് ചീഫ് സെക്രട്ടറിയായതിനു പിന്നാലെയാണ് നടപടി നീട്ടിയത്. ആറു മാസത്തേക്കു കൂടി പ്രശാന്ത് സർവീസിന് പുറത്തിരിക്കേണ്ടി വരും.

ജയതിലകിനെതിരായ പരസ്യ അധിക്ഷേപങ്ങളുടെ പേരിലാണ് എൻ പ്രശാന്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നത്. സസ്പെൻഷൻ കാലത്തും പരസ്യ വിമർശനം തുടരുകയും മേലുദ്യോഗസ്ഥർക്കെതിരെ പരിഹാസം തുടരുകയും ചെയ്തതോടെയാണ് നടപടി വീണ്ടും നീട്ടിയതെന്നാണ് ലഭിക്കുന്ന വിവരം.

Share This Article
Leave a comment